Pradeepവയസ്സ് : 25 സ്ഥാനം : മിഡ്‌ഫീല്‍ഡ് ടീം : മഹിന്ദ്ര യുണൈറ്റെഡ് ജന്മസ്ഥലം : ഇടുക്കി

കേരളത്തിലെ

മു‌ലമറ്റം എന്ന ചെറിയ ഗ്രാമത്തില്‍, 1983 ഏപ്രില്‍ 28ന്‌ ജനിച്ച നടുപറമ്പില്‍ പാപ്പച്ചന്‍ പ്രദീപ്‌ ഇന്ന് ഭാരതത്തിന്‍റെ ദേശീയ ടീമിലെ പ്രധാനപ്പെട്ട അംഗങ്ങളില്‍ ഒരാള്‍ ആണ്.

കേരളത്തില്‍ ജനിച്ച പ്രദീപിന്‍റെ രക്തത്തില്‍ ഫുട്ബോള്‍ സ്വാഭാവികമായും അലിഞ്ഞു ചേര്‍ന്നിരുന്നു. പ്രാദേശിക ടൂര്‍ണമെന്‍റ്റുകളില്‍ പ്രദീപ്‌ സ്കൂളിനെ പ്രധിനിധീകരിച്ചു.

ഒരു സെന്‍ട്രല്‍ മിഡ്‌ഫീല്‍ടെറായി രൂപാന്തരം പ്രാപിച്ച പ്രദീപ്‌ തന്‍റെ പഴയ കാലത്തെ കുറിച്ച് പറഞ്ഞതിങ്ങനെ ആണ്,"അന്ന് ഞാന്‍ സ്ട്രയികര്‍ ആയിട്ടാണ് കളിച്ചിരുന്നത്."

17 വയസ്സില്‍ താഴെയുള്ളവരുടെ കേരള ടീം ട്രയല്‍സില്‍ പങ്കെടുത്ത പ്രദീപ്‌ ടീമില്‍ ഇടം നേടി. 21 വയസ്സില്‍ താഴെ ഉള്ളവരുടെ കേരള ടീമിന്‍റെ ക്യാമ്പ്‌ നടക്കുമ്പോഴാണ് 19 വയസ്സില്‍ താഴെ ഉള്ളവരുടെ ദേശീയ ടീമിലേക്ക് പ്രദീപിന് വിളി വരുന്നത്.

2002ല്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെ എത്തി ദക്ഷിണ കൊറിയയോട് തോല്‍വി വരിച്ച ഏഷ്യന്‍ അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രധിനിധീകരിച്ചു.

സന്തോഷ്‌ ട്രോഫി 2009 ഇല്‍, കേരള ടീമിന്‍റെ നായകനായി പ്രദീപ്‌ തിരഞ്ഞെടുക്കപ്പെട്ടു.

From the archive. First published on footballkerala.com, restored from the site's 2012 database. Text as originally published.