കേരളത്തില്‍നിന്നുള്ള അണ്ടര്‍ 17 ഫുട്‌ബോള്‍ ടീം ക്യാപ്ടനായിരുന്ന പ്രീതാജെറാള്‍ഡിനെ ഇന്ത്യന്‍ അണ്ടര്‍ 19 വനിതാ ടീമിനെ തിരഞ്ഞെടുക്കാനുള്ള കോച്ചിങ് ക്യാമ്പിലേക്ക് ക്ഷണിച്ചു.

ലക്‌നൗവില്‍ ജൂലായ് 15ന് നടക്കുന്ന ക്യാമ്പിലേക്ക് കേരളത്തില്‍നിന്നും തിരഞ്ഞെടുക്കുന്ന ഏക താരമാണ് പ്രീത. 2010-ല്‍ നടക്കുന്ന അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിന്‌വേണ്ടിയുള്ള ക്യാമ്പാണിത്.

വലിയതുറ ഫിഷറീസ് കോളേജിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ, കേരള അണ്ടര്‍ 17 ടീമിന്റെ ക്യാപ്ടനായിരുന്ന പ്രീത, അസമില്‍ നടന്ന ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയിരുന്നു. പ്രീതയുടെ അച്ഛന്‍ വലിയതുറയിലെ മത്സ്യബന്ധന തൊഴിലാളിയാണ്.

From the archive. First published on footballkerala.com on Sunday 5 July 2009, restored from the site's 2012 database. Text as originally published.