Monday 5 October 2026

News /

പുതിയ ഉടമസ്ഥതയ്ക്ക് കീഴിൽ നാല് താരങ്ങളെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

മുഹമ്മദ് യാസിർ 2026-27 സീസണിലേക്ക് കരാർ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു. ഗോൾകീപ്പർ അമ്രീന്ദർ സിങ്ങിനെയും റാംഹ്ലുൻചുങ്ഗയെയും മുഹമ്മദ് സനാനെയും ക്ലബ് ടീമിലെത്തിച്ചു.

Photo of JLN Stadium Kaloor, Kochi
JLN Stadium Kaloor, Kochi Mohanraj Kolathapilly

മൊഹമ്മദ് യാസിർ ഇനി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകും. 2026-27 സീസണിലേക്കാണ് ക്ലബ് യാസിർനെ സൈൻ ചെയ്തത്.

പുതിയ ഉടമസ്ഥതയ്ക്ക് കീഴിൽ 2026-27 സീസണിലേക്കുള്ള ടീം രൂപീകരണത്തിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ നീക്കങ്ങളും നടത്തിയിട്ടുണ്ട്. ഗോൾകീപ്പർ അമ്രീന്ദർ സിങ്ങിനെയും റാംഹ്ലുൻചുങ്ഗയെയും മുഹമ്മദ് സനാനെയും ക്ലബ് ടീമിലെത്തിച്ചു.

View this post on Instagram

മണിപ്പൂരിൽ നിന്നുള്ള യാസിർ 2014ൽ ദേശീയ സ്കൂൾ ഗെയിംസിൽ സ്വന്തം സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് ഫുട്ബോൾ കരിയറിന് തുടക്കമിട്ടത്. 2015ൽ പൂനെ അക്കാദമിയിലെത്തിയ താരം പിന്നീട് പൂനെ സിറ്റി അക്കാദമിയിലും ചേർന്നു. 2017ൽ പൂനെ സിറ്റിയുടെ അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായ യാസിർ ഐഎഫ്എ ഷീൽഡ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു.

2017-18 സീസണിൽ ഐഎസ്എൽ പ്ലേയേഴ്സ് ഡ്രാഫ്റ്റിന്റെ 14ാം റൗണ്ടിൽ എഫ്‌സി ഗോവ യാസിറിനെ സ്വന്തമാക്കി. ഗോവയുടെ റിസർവ് ടീമിനായി ഗോവ പ്രൊഫഷണൽ ലീഗിലും ഐ-ലീഗ് രണ്ടാം ഡിവിഷനിലും കളിച്ച താരം 2018ൽ ഈസ്റ്റ് ബംഗാളിനെതിരായ സൂപ്പർ കപ്പ് സെമിഫൈനലിലൂടെയാണ് ക്ലബിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് പൂനെ സിറ്റിയിലേക്ക് മടങ്ങിയ യാസിർ 2018ൽ മുംബൈ സിറ്റിക്കെതിരെയാണ് ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ചത്.

View this video on Instagram

പൂനെക്ക് ശേഷം ഹൈദരാബാദിലെത്തിയ യാസിർ ഐഎസ്എല്ലിൽ കൂടുതൽ അവസരങ്ങൾ നേടി. 2024 ജനുവരിയിൽ ലോൺ അടിസ്ഥാനത്തിൽ ഗോവയിലേക്ക് തിരിച്ചെത്തി.

2021ൽ ഒമാനെതിരായ സൗഹൃദ മത്സരത്തിലൂടെയാണ് യാസിർ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്.

Spotted a mistake? Tell us and we'll put it right.

Comments

Add a comment

Editors read every comment before it appears. How we handle your details is in the privacy policy.

മുകളിലേക്ക്