വിവ കേരളയുടെ മധ്യനിര താരം എം പി സക്കീര്‍ ക്ലബ്ബില്‍ തന്നെ തുടരും. സീസണ് ഒടുവില്‍ ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. വിവ കേരളയുടെ മിന്നുന്ന പ്രയാണത്തിന് ചുക്കാന്‍ പിടിച്ച സക്കീര്‍ സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.
അരീക്കോട് സ്വദേശിയായ സക്കീറിന്റെ പ്രകടനം മലബാര്‍ യുനൈട്ടടില് ശ്രദ്ധിക്കാതെ പോയിരുന്നു. വിവയില് ചേര്‍ന്നതിനു ശേഷമാണ് സക്കീറിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. O N G C, സ്പോര്‍ട്ടിംഗ് ക്ലബ് ടെ ഗോവ, ചിരാഗ് യുണൈട്ടഡ് തുടങ്ങിയ ടീമുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഈ എരുപതിരണ്ടുകാരനു അനവധി അവസരങ്ങള്‍ വന്നെങ്കിലും വിവയില് തുടരാനായിരുന്നു തീരുമാനം.
From the archive. First published on footballkerala.com on Monday 8 June 2009, restored from the site's 2012 database. Text as originally published.