നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് കേരള പോലീസ് ടീം. പുത്തന്‍ കരുത്തോടെ രണ്ടുമാസമായി മലപ്പുറം എം.എസ്.പി. ഗ്രൗണ്ടില്‍ കഠിനപരിശീലനത്തിലാണ് കേരളത്തിന്റെ സ്വന്തം ടീം. പരിശീലനത്തിലുള്ള ഇരുപതുപേരില്‍ പതിനേഴും പുതുമുഖങ്ങള്‍. ഈ പുത്തന്കരുത്തില്തന്നെയാണ് പ്രതീക്ഷയും.
ക്യാപ്റ്റന്‍ എഡിസണ്, മുഹമ്മദ് ബഷീര്‍, ഷിംജിത്ത് എന്നിവരെമാത്രമാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. എസ്. സുനിലും കെ. രവീന്ദ്രനുമാണ് പരിശീലകര്‍. മാനേജര്‍ കെ.ടി. ചാക്കോയും ടീമില്‍ കളിച്ചേക്കും.
നാഗാലന്‍ഡില്‍ ഫിബ്രവരി 19 മുതല്‍ നടക്കുന്ന ബി.എന്‍. മുല്ലിക് മെമ്മോറിയല്‍ ഓള് ഇന്ത്യ പോലീസ് ഫുട്ബോള്ചാമ്പ്യന്ഷിപ്പാണ് പുതിയടീമിന്റെ ആദ്യപരീക്ഷണവേദി. ഇതിനുമുമ്പ് രണ്ടുതവണ കേരളം ഈ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ കേരളത്തിലെ ഏറ്റവുംമികച്ച ഫുട്ബോള്ടീമായിരുന്നു പോലീസ് ടീം. അഞ്ചുപ്രാവശ്യം സംസ്ഥാനക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്മാരായി. എന്നാല്‍ 1998 നുശേഷം ഇതുവരെ ഫൈനലില്‍ കടന്നിട്ടില്ല. പതിറ്റാണ്ടിനുശേഷം വര്‍ധിത വീര്യത്തോടെ ഉയിര്ത്തെഴുന്നേല്പ്പിനൊരുങ്ങുകയാണ് ഇവര്‍.
മുമ്പൊക്കെ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് രണ്ടാഴ്ചമുമ്പുമാത്രം പരിശീലനം തുടങ്ങിയിരുന്നെങ്കില്‍ ഇത്തവണ രണ്ടരമാസത്തെ പരിശീലനമാണ് ലഭിക്കുന്നത്. മലപ്പുറം ജില്ലാലീഗിലെ മിക്ക ടീമുകളുമായും പരിശീലനമത്സരം നടത്താനുമായി.
യൂണിവേഴ്സിറ്റി താരങ്ങളായിരുന്ന സിദ്ദിഖ് (കണ്ണൂര്‍), ഷിബു ജോസഫ് (എറണാകുളം) എന്നിവര്‍ക്കുപുറമെ ഷാജി, മുഹമ്മദ് റാഫി, ജാദീര്‍, രവി, അജിത്ത്കുമാര്‍, ഗോള്‍കീപ്പര്‍ സിദ്ദിഖ് (എറണാകുളം) എന്നിവരാണ് ആദ്യ ഇലവനിലുള്ളത്. ഇതിനുപുറമെ ഹാരിസ്, സഹാദ്, സബുനത്ത്, രമേഷ്, ഫിറോസ്, ഷൈജു, നൗഫല്‍, ജോമോന്, മുരളി എന്നിവരും ടീമിനൊപ്പമുണ്ട്.
ഇത്തവണ ടീമിന് പ്രതീക്ഷയുണ്ടെന്ന് ടീംകോച്ച് എസ്. സുനില്‍ പറഞ്ഞു. അനുകൂലസാഹചര്യങ്ങളും മികച്ച പരിശീലനവും ടീമംഗങ്ങളില്‍
നോബിള്‍ ജോസ്
Source: Mathrubhumi sports
From the archive. First published on footballkerala.com on Monday 8 June 2009, restored from the site's 2012 database. Text as originally published.