കാല്‍പ്പന്തുകളി രക്തത്തിലലിഞ്ഞ മലബാറിന്റെ മണ്ണില്‍ നി ന്നും ആദ്യമായി ഒരു മലയാളി വിദ്യാര്‍ഥി ലോക ഫുട്ബോളിന്റെ കളിത്തൊട്ടിലില്‍ പരിശീലനത്തിനൊരുങ്ങുന്നു.
മലപ്പുറം എം.എസ്.പി.സ്കൂളിലെ പത്താംതരം വിദ്യാ ര്‍ഥി പി.സമീലാണു പ്രമുഖ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സനല്‍ എഫ്സി അക്കാഡമിയുടെ ലണ്ട നില് നടക്കുന്ന ട്രെയിനിങ് ക്യാംപിലേക്ക് തെര ഞ്ഞെടുക്കപ്പെട്ടത്. ആഴ്സനല്‍ ക്ലബ്ബും റ്റാറ്റാ ടീയും സംയുക്തമായി കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിലെ പ്രകടനമാണ് സമീലിനെ മുന്‍കാല താരങ്ങളടങ്ങിയ സെലക്റ്റര്‍മാരുടെ കണ്ണിലുണ്ണിലാക്കിയത്.
തുടര്‍ന്ന് കോല്‍ക്കത്തയില്‍ നടന്ന എട്ടുദിവസത്തെ ആഴ്സനല്‍ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അവിടെ മത്സര ത്തില്‍ സെന്റര്‍ ഹാഫായി കഴിവുതെളിയിച്ചതോടെ ആഴ്സനല്‍ അക്കാഡമിയുടെ ട്രെയിനിങ് ക്യാംപിലേക്ക് തെരഞ്ഞടുക്കപ്പെടുകയായിരുന്നു. ആഴ്സനലിന്റെ രണ്ട് പരിശീല കര് കോല്ക്കത്തയിലെത്തിയാണ് സമീലി നെ ക്യാംപിലേക്ക് തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 16 പേരില്‍ ഏക മലയാളിയാണ് ഈ മിടുക്കന്.
അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ക്യാംപിന് ശേഷം മറ്റു രാജ്യങ്ങളിലെ ടീമുകളുമായുളള മത്സരങ്ങളില്‍ മികവുപുലര്ത്താനായാല് സമീലിന്റെ പരിശീലനവും വിദ്യാഭ്യാസവും ക്ലബ്ബ് ഏറ്റെടുക്കും.
2008ല്‍ ഗോവയിലും 2007ല്‍ ആന്‍ ഡമാന് നിക്കോബാറി ലും നടന്ന ദേശീയഫുട്ബോള്‍ മത്സരത്തില്‍ സംസ്ഥാന സബ്ജൂനിയര് ടീമംഗമായിരുന്നു സമീല്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി അണ്ടര്‍ സിക്സ്റ്റീന്‍ ടീമിലെ സെന്റര്ഹാഫാണ്. 2005ല്‍ ആറാംക്ലാസില്‍ പഠിക്കുന്ന സമ യത്ത് മലപ്പുറത്ത് നട ന്ന യൂത്ത് ഡവലപ്പ്മെന്റ് പ്രൊജക്റ്റ് സമ്മര്ക്യാംപിലൂടെയാണ് സമീല്‍ കാല്പ്പ ന്തുകളിയുടെ മൈതാനത്തെത്തുന്നത്. പിന്നീട് നടന്ന മത്സരങ്ങളില്‍ സമീല്‍ കഴിവുതെളിയിച്ചതായി കോച്ച് ബിനോയ് പറഞ്ഞു. മലപ്പുറം ഹാജിയാര്പ്പളളി പൂഴിത്തറ അബുവിന്റേയും (മാനുപ്പ) നസിയുടേയും മകനാണ്. മമ്പാട് എം.ഇ.എസ് കോളെജിലെ ഫുട്ബോള്‍ ടീമംഗം മുഹമ്മദ്ഷമീം, സമീറ,സമീന എന്നിവര്‍ സഹോദരങ്ങളാണ്.
Source: Metrovaartha
From the archive. First published on footballkerala.com on Saturday 27 June 2009, restored from the site's 2012 database. Text as originally published.