സബ്സ്ക്രൈബ്

Match report /

തൃശൂർ മാജിക്കിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഫോഴ്‌സ കൊച്ചി

സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്‌സിക്കെതിരായ മത്സരം 0–0 സമനിലയിൽ കലാശിച്ചു; പെനാൽറ്റി ഷൂട്ടൗട്ടിൽ ഫോഴ്‌സ കൊച്ചി 4–1ന് ജയിച്ചു.

സൂപ്പർ ലീഗ് കേരളയിൽ വ്യാഴാഴ്ച രാത്രി 7.30ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്‌സി, തൃശൂർ മാജിക് എഫ്‌സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4–1ന് തോൽപ്പിച്ചു. നിശ്ചിത സമയത്തിനു ശേഷo മത്സരം 0–0 എന്ന നിലയിലായിരുന്നു.

View this video on Instagram

23-ാം മിനിറ്റിൽ തൃശൂരിന്റെ ബ്ലഡിമിർ അംഗുലോ കാസ്ട്രോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. അതോടെ തൃശൂരിന് ബാക്കി സമയം 10 പേരുമായി കളിക്കേണ്ടിവന്നു.

ഈ ജയത്തോടെ 2 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി ഫോഴ്‌സ കൊച്ചി ആറ് ടീമുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ കൊച്ചി സ്വന്തം തട്ടകത്തിൽ മലപ്പുറം എഫ്‌സിയെ 1–0ന് തോൽപ്പിച്ചിരുന്നു.

2 മത്സരങ്ങളിൽ നിന്ന് 1 പോയിന്റുള്ള തൃശൂർ നാലാം സ്ഥാനത്താണ്. സെപ്റ്റംബർ 25ന് കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയോട് 0–1ന് തോറ്റതായിരുന്നു തൃശൂരിന്റെ ആദ്യ മത്സരഫലം.

View this video on Instagram

അടുത്ത മത്സരത്തിൽ ഫോഴ്‌സ കൊച്ചി വെള്ളിയാഴ്ച (ഒക്ടോബർ 9) കണ്ണൂരിലെ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സിനെ നേരിടും. തൃശൂർ ശനിയാഴ്ച (ഒക്ടോബർ 10) കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സ്വന്തം തട്ടകത്തിൽ കാലിക്കറ്റ് എഫ്‌സിയെ നേരിടും.

Spotted a mistake? Tell us and we'll put it right.

Comments

Add a comment

Editors read every comment before it appears. How we handle your details is in the privacy policy.

മുകളിലേക്ക്