News /
ഗവർണേഴ്സ് ഗോൾഡ് കപ്പ് 2026: ഗോകുലം കേരള എഫ്സി സിക്കിമിലേക്ക്
42-മത് ഓൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പ് ൽ പങ്കെടുക്കുന്നതിനായി ഗോകുലം കേരള എഫ്സി സിക്കിമിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾ പങ്കെടുക്കുന്ന നോക്കൗട്ട് ടൂർണമെന്റാണ് ഗവർണേഴ്സ് ഗോൾഡ് കപ്പ്.
42-മത് ഓൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പ് ൽ പങ്കെടുക്കുന്നതിനായി ഗോകുലം കേരള എഫ്സി സിക്കിമിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾ പങ്കെടുക്കുന്ന നോക്കൗട്ട് ടൂർണമെന്റാണ് ഗവർണേഴ്സ് ഗോൾഡ് കപ്പ്.
ആറ് വിദേശ താരങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡിൽ മികച്ച താരങ്ങളുമായാണ് ഗോകുലം കേരള എഫ്സി ടൂർണമെന്റിനെത്തുന്നത്. 2026–27 സീസണിൽ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ചുമതലയേറ്റ കാർലോസ് എഡ്വാർഡോ പരെയ്റയുടെ നേതൃത്വത്തിലായിരിക്കും ടീം മത്സരിക്കുക. പുതിയ സീസണിലെ പുതിയ ടീമിന്റെ ആദ്യ മത്സരമായതിനാൽ, പ്രീ-സീസണിൽ നടത്തിയ തയ്യാറെടുപ്പുകൾ മത്സരവേദിയിൽ പരീക്ഷിക്കാനുള്ള അവസരവും ഈ ടൂർണമെന്റ് നൽകും.
ഒക്ടോബർ 6ന് ഉച്ചയ്ക്ക് 2:30ന് പാല്ജോർ സ്റ്റേഡിയത്തിൽ തണ്ടർബോൾട്ട് യുണൈറ്റഡിനെതിരെയാണ് ഗോകുലം കേരള എഫ്സിയുടെ ആദ്യ മത്സരം.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ദീർഘകാല പാരമ്പര്യമുള്ള ടൂർണമെന്റാണ് ഗവർണേഴ്സ് ഗോൾഡ് കപ്പ്. 1979ൽ ആദ്യമായി സംഘടിപ്പിച്ച ഈ ടൂർണമെന്റ് വർഷങ്ങളായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി പ്രമുഖ ക്ലബ്ബുകളെ സിക്കിമിലെത്തിച്ചിട്ടുണ്ട്. സിക്കിം ഫുട്ബോൾ അസോസിയേഷനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഗാങ്ടോക്കിലെ പാല്ജോർ സ്റ്റേഡിയമാണ് പരമ്പരാഗത വേദി.
ഗവർണേഴ്സ് ഗോൾഡ് കപ്പിൽ ഗോകുലം കേരള എഫ്സിക്കും സമീപകാല ചരിത്രമുണ്ട്. 2024ലെ ടൂർണമെന്റിൽ പ്രീ-ക്വാർട്ടർ ഫൈനലിൽ സിക്കിം പൊലീസിനെ 4–3നും, ക്വാർട്ടർ ഫൈനലിൽ ട്രാൻസ്പോർട്ട് യുണൈറ്റഡിനെ 2–1നും പരാജയപ്പെടുത്തി മലബാറിയൻസ് സെമി ഫൈനലിലെത്തി. സെമിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയോട് 2–0ന്പരാജയപ്പെട്ടു. തുടർന്ന് ഫൈനലിൽ ഗാങ്ടോക്ക് ഹിമാലയനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കിരീടം സ്വന്തമാക്കി.
2026ലെ ഗവർണേഴ്സ് ഗോൾഡ് കപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഷില്ലോങ് ലജോങ് എഫ്സി, ഗോകുലം കേരള എഫ്സി എന്നിവയ്ക്കൊപ്പം സിക്കിമിൽ നിന്നുള്ളതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതുമായ ടീമുകളും പങ്കെടുക്കുന്നുണ്ട്.
Spotted a mistake? Tell us and we'll put it right.
Comments