Transfer round-up /
ആന്ദ്രെ ഗ്രീനിനെയും ജെയിംസ് ബോൾട്ടനെയും സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഇംഗ്ലീഷ് താരങ്ങളായ ആന്ദ്രെ ഗ്രീനിനെയും ജെയിംസ് ബോൾട്ടനെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു.
പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഇംഗ്ലീഷ് താരങ്ങളായ ആന്ദ്രെ ഗ്രീനിനെയും ജെയിംസ് ബോൾട്ടനെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു.
28-കാരനായ ഗ്രീൻ വിങ്ങറാണ്. 2015ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയ്ക്കായി സീനിയർ അരങ്ങേറ്റം കുറിച്ചാണ് അദ്ദേഹം പ്രൊഫഷണൽ കരിയറിന് തുടക്കമിട്ടത്.
പോർട്സ്മൗത്ത്, ഷെഫീൽഡ് വെഡ്നസ്‌ഡേ, ചാൾട്ടൺ അത്‌ലറ്റിക്, റോതർഹാം യുണൈറ്റഡ് എന്നീ ഇംഗ്ലീഷ് ക്ലബുകൾക്കായും ഗ്രീൻ കളിച്ചിട്ടുണ്ട്.
View this video on Instagram
മുൻ ഇംഗ്ലണ്ട് അണ്ടർ-20 താരമായ ഗ്രീൻ സ്ലോവാക്യയിലെ സ്ലോവാൻ ബ്രാറ്റിസ്ലാവ, ഗ്രീസിലെ പാൻസെറൈക്കോസ് എന്നീ ക്ലബുകൾക്കായും കളിച്ചു.
2025-26 സീസണിൽ പോർച്ചുഗീസ് പ്രൈമിറ ലിഗയിൽ എ.വി.എസിനായി അഞ്ച് മത്സരങ്ങളും അദ്ദേഹം കളിച്ചു.
32-കാരനായ ബോൾട്ടൻ കരിയറിന്റെ ഭൂരിഭാഗവും ഇംഗ്ലണ്ടിലെ താഴ്ന്ന ഡിവിഷനുകളിലാണ് ചെലവഴിച്ചത്. സ്കോട്ടിഷ് ക്ലബായ സെന്റ് മിറനുവേണ്ടിയും ഒരു സീസൺ കളിച്ചു.
ഷ്രൂസ്ബറി ടൗൺ, എക്സിറ്റർ സിറ്റി, പോർട്സ്മൗത്ത്, പ്ലിമത്ത് ആർഗൈൽ, ഫ്ലീറ്റ്വുഡ് ടൗൺ എന്നീ ക്ലബുകൾക്കായി സെന്റർ ബാക്കായ ബോൾട്ടൻ കളിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ഫുട്ബോളിലെ നാലാം ഡിവിഷനായ ലീഗ് ടുവിൽ കഴിഞ്ഞ സീസണിൽ ഫ്ലീറ്റ്വുഡ് ടൗണിനായി അദ്ദേഹം 20 മത്സരങ്ങളിൽ കളത്തിലിറങ്ങി.
View this video on Instagram
പുതിയ സീസണിനായി ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നതിനിടെ ഗ്രീനും ബോൾട്ടനും പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന്റെ കീഴിൽ ടീമിനൊപ്പം ചേരും.
ഒക്ടോബർ 11 ഞായറാഴ്ച ഇന്റർ കാഷിനിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം.
യുഎഇ ആസ്ഥാനമായുള്ള സ്പോർട്സ്, സ്പോർട്സ് ടെക് കൺസോർഷ്യമായ അൽ ഫുർസാൻ ക്ലബിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് ശേഷം ഗ്രീനും ബോൾട്ടനും പുറമെ 5 താരങ്ങളെ കൂടി ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്.
Spotted a mistake? Tell us and we'll put it right.
Comments