1_0.jpgഅറുപതിമൂന്നാമത് സന്തോഷ്‌ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തമിഴ് നാടും ബംഗാളും സമനിലയില്‍ പിരിഞ്ഞു. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ച വെച്ച ആതിഥേയര്‍ക്കു ആദ്യ 20 മിനിട്ടില്‍ തന്നെ യെല്ലോ കാര്‍ഡില്‍ എന്‍ മോഹന്‍രാജിനെ നഷ്ടപെട്ടു. എന്നിട്ടും മികച്ച മുന്നേറ്റം തന്നെ അവര്‍ നടത്തി.
ലഭിച്ച അവസരങ്ങള്‍ പലതും മുതലാക്കാന്‍ തമിള്‍നാടിനു കഴിയാതെ പോയി. പതിനാറാം മിനിറ്റില്‍ ബംഗാളിന്റെ താരിഫ്‌ ആഹ്മെദ്‌ നടത്തിയ ശ്രമം തമിഴ് ഗോളി സതീഷ്‌ കുമാര്‍ ആനായസമായി തടഞ്ഞു.
ഇരുപത്ത്തിയോന്പതാമത് മിനിറ്റിലെ സ്നേഹാശിഷ് ചക്രബര്‍ത്തിയുടെയും ഗൌതം താക്കുറിന്റെയും ശ്രമവും വിഫലമായി. നാല്‍പ്പതാം മിനിട്ടില്‍ റിജു നേടിയ ഗോള്‍ തമിഴ് നാടിനു ലീഡ് നല്‍കി.
മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം മത്സരം സമനിലയില്‍ ആക്കാന്‍ ബംഗാളിന്റെ ഗൌരന്ഗ ബിശ്വാസിനു ലഭിച്ച അവസരം സതിഷ്‌ കുമാര്‍ പരാജയപ്പെടുത്ത്തി.
രണ്ടാം പകുതിയിലും തമിഴ് നാട് ആധിപത്യം നിലനിര്‍ത്തി.
പക്ഷെ ഗൌരന്ഗ ബിസ്വസിനെ തടയാന്‍ ശ്രമിച്ച സതീഷ് കുമാര്‍, ലലന്പ്‌ിയ ക്ക് ബംഗാളിന്റെ ആദ്യ ഗോള്‍ നേടാന്‍ അവസരം ഒരുക്കി. ഈ ഇന്ജ്യുറി ടൈം ഗോള്‍ തമിഴ് നാടിനെ മൂന്ന് പോയിന്റ്‌ കരസ്ത്മാകുന്നതില്‍ നിന്ന് തടഞ്ഞു.

From the archive. First published on footballkerala.com on Wednesday 3 June 2009, restored from the site's 2012 database. Text as originally published.